പ്രേമം ഫെയിം അനുപമ പരമേശ്വരന്‍‌ ദുല്‍ഖറിന്റെ നായികയാകുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരന്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിക്കുന്നത്.

തൃശൂര്‍ പ്രമേയമായ കഥയാണ് പുതിയ സിനിമയില്‍ സത്യന്‍ അന്തിക്കാട് പറയുന്നത്. ദുബായില്‍ വളര്‍ന്ന് കേരളത്തില്‍ താമസമാക്കിയ കാതറീന്‍ എന്ന പെണ്‍കുട്ടിയായാണ് അനുപമ പരമേശ്വരന്‍ സിനിമയില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയാണ് കാതറീന്‍. മുകേഷിന്റെ മകനായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. അനുപമ പരമേശ്വരനു പുറമേ ഒരു പുതുമുഖ നായിക കൂടി ചിത്രത്തിലുണ്ടാകും. ഇന്നസെന്റ്, മുത്തുമണി, വിനു മോഹന്‍, ഇര്‍ഷാദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കോമഡി ട്രാക്കില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഇക്ബാല്‍ കുറ്റിപ്പുറം ആണ്. തൃശൂര്‍ പ്രധാന ലൊക്കേഷനായ സിനിമ തിരുപുര്‍, പൊള്ളാച്ചി, തഞ്ചാവൂര്‍, കാഞ്ചിപുരം എന്നിവടങ്ങളിലും ചിത്രീകരിക്കും.