ആര്യ ഭാര്യയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ വിവാദത്തില്‍

First Published 11, Apr 2018, 1:40 PM IST
Enga Veetu Mapillai Show
Highlights
  • തമിഴ് താരം ആര്യ ഭാര്യയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ വിവാദത്തില്‍
  • എങ്ക വീട്ടു മാപ്പിളെ എന്ന ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പെണ്‍കുട്ടികളുടെ വീടുകളിലും ആര്യ പെണ്ണുകാണാന്‍ പോയിരുന്നു

ചെന്നൈ: തമിഴ് താരം ആര്യ ഭാര്യയെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോ വിവാദത്തില്‍. എങ്ക വീട്ടു മാപ്പിളെ എന്ന ഷോയില്‍ അവശേഷിക്കുന്ന അഞ്ച് പെണ്‍കുട്ടികളുടെ വീടുകളിലും ആര്യ പെണ്ണുകാണാന്‍ പോയിരുന്നു. ഇതാണ്  വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.

പതിനാറ് മത്സരാര്‍ത്ഥികളുണ്ടായിരുന്ന പരിപാടിയില്‍ നിരവധി ടാസ്‌കുകളാണ് ഉണ്ടായിരുന്നത്. ഇതിലെ വിജയികളില്‍ നിന്നാണ് അവസാനത്തെ അഞ്ച് പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. തുടക്കം മുതല്‍ തന്നെ വിവാദങ്ങളിലകപ്പെട്ട പരിപാടിയായിരുന്നു എങ്ക വീട്ടു മാപ്പിളൈ. മുസ്ലിം ആയ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോ എന്ന് ഷോയിലെ മത്സരാര്‍ഥികളോട് പരിപാടിയില്‍ അതിഥിയായി എത്തിയ വരലക്ഷ്മി ചോദിച്ചത് വലിയ വിവാദമായിരുന്നു.

മത്സരാര്‍ഥികളില്‍ ഒരാളുടെ കുംഭകോണത്തെ വീട് സന്ദര്‍ശിക്കാന്‍ പോയ ആര്യയെ ചില വനിതാ സംഘടനകള്‍ വീടിനകത്ത് കടക്കാന്‍ സമ്മതിക്കാതെ പറഞ്ഞയച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ആര്യയും സംഘവും ചെന്നൈയിലേക്ക് തന്നെ തിരിച്ചു പോരേണ്ടി വന്നു. 

സാമൂഹിക മാധ്യമങ്ങളിലും ആര്യയ്ക്ക് നേരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇങ്ങനെയല്ല ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും അഭിപ്രായങ്ങളുണ്ട്. തനിക്ക് ജീവിത പങ്കാളിയെ കണ്ടെത്തുവാന്‍ ഷോ നടത്തുന്നുവെന്ന് ആര്യ പ്രഖ്യാപിച്ചപ്പോള്‍ ഏഴായിരത്തിലധികം അപേക്ഷകളും ഒരുലക്ഷത്തോളം ഫോണ്‍കോളുകളുമാണ് ആര്യയെ തേടിയെത്തിയത്.

loader