പൃഥ്വിരാജിന്‍റെ ഹൊറര്‍ ത്രില്ലര്‍ എസ്രയിലെ ആദ്യ ഗാനം 'ലൈലകമേ' പുറത്തിറങ്ങി. ഹരിനാരായണന്‍ ബി കെ യുടെ വരികള്‍ക്ക് രാഹുല്‍ രാജാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഹരിചരണാണ് ഗാനമാലപിച്ചിരിക്കുന്നത്.
ജയന്‍ കെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രിയ ആനന്ദ്, ടൊവിനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം എ വി അനൂപും മുകേഷ് ആര്‍ മേത്തയുമാണ്. ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും.
