ഒരു ക്യാമ്പസ് പ്രണയ കഥയില്‍ ഫഹദ് നായകനാകുന്നു. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി - സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ഒരു യഥാര്‍ഥ സംഭവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയാക്കുന്നത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ സ‍ഞ്ജയ്‍യുടെ ക്യാമ്പസില്‍ നടന്ന സംഭവമാണ് സിനിമയുടെ പ്രമേയം. വ്യത്യസ്‍ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമായിരിക്കും ഫഹദിന്റേതെന്ന് സഞ്ജയ് പറയുന്നു. അതേസമയം ഇത് ഒരു ഗൗരവതരമായ സിനിമയായിരിക്കില്ലെന്നും തമാശകള്‍ക്കും സ്ഥാനമുണ്ടെന്നും സഞ്ജയ് പറയുന്നു. നിവിന്‍ നായകനാകുന്ന കായംകുളം കൊച്ചുണ്ണി പൂര്‍ത്തിയായതിനു ശേഷമായിരിക്കും റോഷന്‍ ആന്‍ഡ്രൂസും ടീമും ഫഹദിന്റെ സിനിമയുടെ ജോലികള്‍ തുടങ്ങുക.