നടിയുടെ ആധാര്‍‌ കാര്‍ഡ് ഉപയോഗിച്ച് റൂം ബുക്ക് ചെയ്‍തതായി പരാതി

വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തന്റെ പേരില്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്‍തതായി നടി ഉര്‍വശി റൌടേലയുടെ പരാതി. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

ജോലിസംബന്ധമായ ഒരു മീറ്റിംഗിന് ഹോട്ടലില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് നടന്ന വിവരം നടി അറിയുന്നത്. ഓണ്‍ലൈനിലൂടെ, നടിയുടെ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊര‌ാള്‍ ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ സെക്രട്ടറിയെ വിളിച്ച് റൂം കാര്യം അന്വേഷിച്ചിരുന്നുവെന്നും ആരോ തന്റെ ആധാര്‍ കാര്‍‌ഡിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും നടി പരാതിയില്‍ പറയുന്നു.

നടിയുടെ പരാതിയില്‍ മേല്‍‌ പൊലീസ് ഇന്ത്യൻ പീനല്‍‌ കോഡ് 420 വകുപ്പ് പ്രകാരവും ഐടി നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.