ഇന്ത്യയില്‍ സ്വന്തമായി ക്ഷേത്രങ്ങളുള്ളവരാണ് മിക്ക സൂപ്പര്‍ താരങ്ങളും. തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലെ സൂപ്പര്‍ താരങ്ങളായ നിരവധി പേര്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ താരങ്ങളായ കുഷ്ബു, രജനീകാന്ത്, നമിത തുടങ്ങി നിരവധി പേരുടെ ക്ഷേത്രങ്ങല്‍ ആരാധകര്‍ നിര്‍മിച്ചിട്ടുണ്ട്.

ആരാധകര്‍ ദൈവ തുല്യമായി കാണുന്ന താരങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു താരം കൂടി എത്തുന്നു എന്നതാണ് വാര്‍ത്ത. എന്‍.ടി രാമ റാവു ജൂനിയറിന്റെ പേരില്‍ ക്ഷേത്രം പണിയാന്‍ ആരാധകര്‍ ഒരുങ്ങുന്നതായാണ് വിവരം.

ടെമ്പര്‍, നന്നകു, പ്രേമതോ, ജനതാ ഗ്യാരേജ്, ജയ് ലവ കുശ എന്നീ ഹിറ്റ് ചിത്രങ്ങളുടെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ആരാധകരുടെ മനസില്‍ സ്ഥാനം പിടിച്ച താരമാണ് ജൂനിയര്‍ എന്‍.ടി.ആര്‍. 

ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും തന്റെ പേരില്‍ ക്ഷേത്രം പണിയുന്നതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ജൂനിയര്‍ എന്‍.ടി.ആര്‍ എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന ലഭിക്കുന്ന വിവരം.