തമിഴകത്തിന്റെ തല അജിത് പൊലീസ് ഓഫീസറായി തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു യെന്നൈ അറിന്ധാല്‍. ഗൗതം വാസുദേവ് മേനോനായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും അജിത്തിനെ ഉടന്‍ കാണുമെന്നും ഗൗതം വാസുദേവ് മേനോന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ അറിയിച്ചത്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന എന്നെ നോക്കി പായും തോട്ട എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍ ഗൗതം വാസുദേവ് മേനോന്‍. വിക്രമിനെ നായകനാക്കി ഒരുക്കുന്ന ധ്രുവ നച്ചത്തിരം ആണ് ഗൗതം വാസുദേവ് മേനോന്‍ ഒരുക്കുന്ന മറ്റൊരു ചിത്രം. അതേസമയം അജിത്തിനെ നായകനാക്കി, ശിവ വിശ്വാസം എന്ന ഒരു സിനിമയും ഒരുക്കുന്നുണ്ട്.