പ്രതിരോധത്തിന് മുന്നില്‍ അക്രമിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയര്‍ത്തിയാണ് ഫിസില്‍ അവസാനിക്കുന്നത്

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. കുഞ്ഞ് കുട്ടികള്‍ പോലും ക്രൂരമായ അതിക്രമത്തിന് ഇരയായി കൊല്ലപ്പെടുന്നു. അതിനിടയിലാണ് സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവച്ചുകൊണ്ടുള്ള ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നത്. ഫിസില്‍ എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

അര്‍ധരാത്രിയില്‍ പെണ്‍കുട്ടിയെ കൊല്ലാനെത്തുന്ന അക്രമിയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഒടുവില്‍ അവളുടെ പ്രതിരോധത്തിന് മുന്നില്‍ അക്രമിക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യമുയര്‍ത്തിയാണ് ഫിസില്‍ അവസാനിക്കുന്നത്. ആരോമല്‍ ആര്‍ ലാല്‍ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും.