മുദ്ദു ഗൗ എന്ന ചിത്രത്തിനുശേഷം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാവുന്ന പുതിയ ചിത്രമാണ് പപ്പു. പി ജയറാം കൈലാസ് ഒരുക്കുന്ന ‘പപ്പു’വില്‍ ഗംഭീര മേക്ക്ഓവറുമായാണ് ഗോകുല്‍ എത്തുന്നത്.

ലൈഫ് ഓഫ് ജോസുകുട്ടി, കരിങ്കുന്നം സിക്‌സസ്, ഒരേമുഖം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ജയലാല്‍ മേനോന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അക്കല്‍ദാമയിലെ പെണ്ണ് എന്ന സിനിമയ്‌ക്ക് ശേഷം പി ജയറാം കൈലാസ് ഒരുക്കുന്ന സിനിമ കൂടിയാണ് പപ്പു.

എല്ലാവരുടെയും ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന രസകരമായ കഥാതന്തുവാണ് സിനിമയുടേത്.രണ്ട് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. പാലക്കാട് ആണ് പ്രധാന ലൊക്കേഷന്‍. ഗോകുലിനെക്കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്.

നവാഗതനായ ഉമേഷ് കൃഷ്ണമാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം.ഹാപ്പി വെഡ്ഡിങ്, ലക്ഷ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സിനു സിദ്ധാര്‍ഥ് ഈ ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. എഡിറ്റിങ് രഞ്ജന്‍ ഏബ്രഹാം, സംഗീതം ബിജിബാല്‍, ഗാനരചന റഫീക് അഹമ്മദ്.