ലോസ് അഞ്ചലീസ്: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അമേരിക്കയില്‍ ജനുവരി എട്ടിന് വൈകീട്ടാണ് അവാര്‍ഡ് നിശ തുടങ്ങുന്നത്. ഇന്ത്യയില്‍ തിങ്കളാഴ്ച്ച രാവിലെ 6.30നാണ് സംപ്രേഷണം ചെയ്യും.
മികച്ച ചിത്രം, നടന്‍, നടി, സംഗീതം, പാട്ട്, തിരക്കഥ, സംവിധായകന്‍ തുടങ്ങിയ എല്ലാ പ്രമുഖ വിഭാഗങ്ങളില്‍പെട്ട ജേതാക്കള്‍ക്കും നാളെ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
മ്യൂസിക്കല്‍ ചലച്ചിത്രമായ ലാ ലാ ലാന്‍ഡ് ആണ് ഏഴ് നാമനിര്‍ദേശങ്ങളുമായി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി, സംഗീതം, പാട്ട്, തിരക്കഥ, സംവിധായകന്‍ തുടങ്ങിയ പ്രമുഖ വിഭാഗങ്ങളില്‍ ലാ ലാ ലാന്‍ഡിന് നാമനിര്‍ദേശം നേടിയിട്ടുണ്ട്. യുഎസ് കൊമേഡിയനും ചാറ്റ് ഷോ താരവുമായ ജിമ്മി ഫാലനാണ് അവാര്‍ഡ് നിശയുടെ അതിഥി.
