ജിപി എന്ന പേരില്‍ പ്രശസ്തനായ ഗോവിന്ദ് പദ്മസൂര്യ തമിഴിലേക്ക്. ജീവ നായകനാകുന്ന സിനിമയിലാണ് ഗോവിന്ദ് പദ്മസൂര്യ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗോവിന്ദ് പദ്മസൂര്യ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

കാലീസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീ എന്ന ചിത്രത്തില്‍ നിക്കി, ആര്‍ ജെ ബാലാജി, സുഹാസിനി തുടങ്ങിയവരും അഭിനയിക്കുന്നു. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത പ്രേതത്തിലാണ് ഗോവിന്ദ് പദ്മസൂര്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.