ആവേശമാകാന്‍ കാല, അറിയേണ്ടതെല്ലാം..
പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ സ്റ്റൈല് മന്നന് രജനികാന്ത് നായകനാകുന്ന കാല. 48 ദിവസം നീണ്ട കോളുവുഡ് സമരത്തിനെ തുടര്ന്ന് റിലീസ് പല തവണ റിലീസ് നീട്ടിവെച്ചെങ്കിലും ഒടുവില് കാല എത്തുകയാണ്. ജൂണ് ഏഴിനാണ് ചിത്രം പ്രദര്ശനത്തിന് എത്തുക. തമിഴ്, തെലുങ്ക് ഹിന്ദി, ഭാഷകളിലാണ് ചിത്രം എത്തുക.
പ്രമേയം
ധാരാവിയിലെ ഒരു അധോലോക നായകനെ കുറിച്ചുള്ളതാണ് സിനിമ. രജനികാന്ത് അധോലോക നായകനായി എത്തുന്നു. ഹാജി മസ്താന്റ ജീവിതകഥയാണ് ചിത്രത്തില് പറയുന്നത് എന്ന് വാര്ത്തകളുണ്ടായിരുന്നു.
വീണ്ടും പാ രഞ്ജിത്ത്- രജനികാന്ത് ചിത്രം
കബാലിയെന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാ രഞ്ജിത്തും രജനികാന്തും വീണ്ടും ഒന്നിക്കുന്നു. പാ രഞ്ജിത്തിന്റെ മുന് സിനിമകളെ പോലെ കൃത്യമായി രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കും കാല എന്നുമാണ് റിപ്പോര്ട്ട്.
വില്ലന്
രജനികാന്തും നാനാ പടേകറും ആദ്യമായി നേര്ക്കുനേര് വരുന്നു. നാനാ പടേകറാണ് ചിത്രത്തിലെവില്ലനെ അവതരിപ്പിക്കുന്നത്.
നായിക
ഹുമാ ഖുറേഷിയാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 45കാരിയായ സെറീനയെയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുക. അതേസമയം രജനികാന്തിന്റെ ഭാര്യ കഥാപാത്രത്തെ ഈശ്വരി രാവുവും അവതരിപ്പിക്കുന്നു.
ദൈര്ഘ്യം
ചിത്രത്തിന്റെ ദൈര്ഘ്യം രണ്ട് മണിക്കൂറും 46 മിനുട്ടുമാണ്.
വീണ്ടും നെരുപ്പ് ഡാ..
കബാലിയില് ആവേശം കൊള്ളിച്ച നെരുപ്പ് ഡാ എന്ന ഇന്ട്രോ സംഗീതമൊരുക്കിയ സന്തോഷ് നാരായണന് തന്നെയാണ് കാലയുടെ സംഗീതസംവിധായകനും.
