ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി

ചൂടന്‍ രംഗങ്ങളുമായി ഹേറ്റ് സ്‌റ്റോറി 4 ലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മൊഹബത്ത് നാഷാ ഹൈ, ബദ്‌നാമിയാന്‍, ബൂണ്ട് ബൂണ്ട്, തൂം മേരെ ഹോ, നാം ഹേ മേരാ എന്നിവയാണ് ചിത്രത്തിലെ പ്രധാന ഗാനങ്ങള്‍. എല്ലാ ഗാനരംഗങ്ങളും ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞുനില്‍പ്പുണ്ട്. 

 ഇതിന് പുറമെ ബോളിവുഡില്‍ തരംഗം തീര്‍ത്ത ആഷിഖ് ബനായാ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റീമിക്‌സും ഹേറ്റ് സ്‌റ്റോറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാട്ടിന്റെ മേക്കിംഗ് വീഡിയോ നേരത്തെ അണിയപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഉള്‍വശി റൗട്ടേലയും കരണ്‍ വാഹിയുമാണുള്ളത്. വിശാല്‍ പാണ്ഡ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് ഒന്‍പതിന് ചിത്രം തിയേറ്ററുകളില്‍ എത്തും.