വിശ്വാസത്തില്‍ ഇരട്ട 'തല'
തമിഴകത്തിന്റെ തല അജിത് നായകനാകുന്ന സിനിമയാണ് വിശ്വാസം. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില് സാള്ട് ആന്ഡ് പെപ്പര് ലുക്കിലുള്ള അജിത് ആയിരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്ട്ട്. എന്നാല് തല നരയ്ക്കാത്ത ലുക്കിലും അജിത് ചിത്രത്തിലുണ്ടാകുമെന്നാണ് പുതിയ വിവരം.
ചിത്രത്തില് അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന് രംഗങ്ങള് ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള് ക്ലബില് അജിത് ഷൂട്ടിംഗില് പരിശീലനം നേടിയിരുന്നു. വിശ്വാസത്തില് അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്.
