'ശസ്ത്രക്രിയയ്ക്കുശേഷം അച്ഛൻ എഴുന്നേറ്റു'; രാകേഷ് റോഷനൊപ്പം 45-ാം പിറന്നാൾ ആഘോഷിച്ച് ഹൃത്വിക്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 11:22 AM IST
Hrithik Celebrates Birthday With Rakesh Roshan
Highlights

'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മുംബൈ: ബോളിവുഡ് താരം ഹൃത്വിക് റോഷന് ഇത് ഇരട്ടി മധുരമാണ്. തൊണ്ടയിലെ അര്‍ബുദബാധയ്ക്ക് ശസ്ത്രക്രിയ നടത്തിയ പിതാവ് രാകേഷ് റോഷന്റെ ശസ്ത്രക്രിയ വളരെ വിജയകരമായി പൂർത്തിയായിരിക്കുന്നു. ഒപ്പം പിതാവിന്റെകൂടെ തന്റെ 45-ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹൃത്വിക് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആ​രാധകരുമായി പങ്കുവച്ചത്.  

'ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം എഴുന്നേറ്റു. സ്നേഹത്തിന്റെ ശക്തി. അദ്ദേഹത്തിന്റെ കൂടെനിന്നവർക്കും അദ്ദേഹത്തിന് കരുത്ത് പകർന്ന് മുന്നോട്ട് പോകാൻ സഹായിച്ചവർക്കും നന്ദി. ഇന്ന് ഏറ്റവും മികച്ച ദിവസമാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയതിനുശേഷമുള്ള രാകേഷ് റോഷനെ ചിത്രത്തിൽ കാണാം. മൂക്കിലൂടെ പൈപ്പ് ഘടിപ്പിച്ച് നിൽക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.   

കഴിഞ്ഞ ദിവസമാണ് ആരാധകരെ അസ്വസ്ഥരാക്കുന്ന ഇൻസ്റ്റ​ഗ്രാം പോസ്റ്റുമായി ബോളിവുഡ് താരം ഹൃത്വിക് റോഷൻ എത്തിയത്. തന്റെ പിതാവും നിർമ്മാതാവുമായ രാകേഷ് റോഷന് തൊണ്ടയിൽ അർബുദമാണെന്നും അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയാണെന്നുമുള്ള വാർത്തയാണ് താരം ആരാധകരെ അറിയിച്ചത്. തുടർന്ന് വ്യാഴാഴ്ചയാണ് രാകേഷ് റോഷൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
  
എന്റെ അച്ഛനോട് ഇന്ന് രാവിലെ ഞാനൊരു ഫോട്ടോ ചോദിച്ചു. ഇന്ന് അദ്ദേഹത്തിന്റെ സർജറിയാണ്. എന്നാൽ ഈ ദിവസവും അദ്ദേഹം ജിമ്മിലെ വർക്കൗട്ട് മുടക്കില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചേറ്റവും കരുത്തനായ വ്യക്തിയാണ് അദ്ദേഹം. കുറച്ച് ആഴ്ചകൾക്ക് മുമ്പാണ് അദ്ദേഹത്തിന് തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചത്. അസുഖത്തിന്റെ പ്രാരംഭഘട്ടമാണ്. എന്നാൽ അദ്ദേഹം നല്ല ഉൻമേഷത്തിലാണ്. കാൻസറിനോട് പൊരുതാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. അദ്ദേഹത്തെപ്പോലെ ഒരാളെ ഞങ്ങളുടെ കുടുബത്തിന് ലഭിച്ചതിൽ ഞങ്ങൾ ഭാ​ഗ്യം ചെയ്തവരാണ് ‌എന്ന അടിക്കുറിപ്പോടെ അച്ഛനൊപ്പം ജിമ്മിൽ നിൽക്കുന്ന ചിത്രമാണ് ഹൃത്വിക് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നത്. \

അതേസമയം രാകേഷ് റോഷന് അനാരോഗ്യത്തില്‍നിന്ന് വേഗത്തില്‍ സൗഖ്യം ആശംസിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. തുടർന്ന് പിതാവിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായാെന്നും പ്രധാനമന്ത്രി പ്രകടിപ്പിച്ച ഉത്കണ്ഠയില്‍ നന്ദിയും അറിയിച്ച് ഹൃത്വിക് റോഷന്‍ മോദിക്ക് മറുപടി നൽകി. 

loader