ജൂണില്‍ ഞാന്‍ മേരിക്കുട്ടി റിലീസ് ചെയ്യും.
ജയസൂര്യ ട്രാന്സ്ജെന്ഡറായി എത്തുന്ന ചിത്രം ഞാന് മേരിക്കുട്ടിയുടെ ട്രെയിലര് പുറത്തിറക്കി. കൊച്ചിയില് ആരാധകരെ സാക്ഷിനിര്ത്തിയായിരുന്നു ട്രെയിലര് ലോഞ്ച്. ഞാന് മേരിക്കുട്ടിയുടെ ട്രെയിലര് എത്തി. ജയസൂര്യ ട്രാന്സ്ജെന്ഡറായി അഭിനയിക്കുന്നു.
കൊച്ചിയില് ചിത്രത്തിന്റെ ട്രെയിലര് പുറത്തിറക്കി. രഞ്ജിത് ശങ്കര് സംവിധായകന്. ജൂണില് ഞാന് മേരിക്കുട്ടി റിലീസ് ചെയ്യും. ഇത് ആണിന്റെയും പെണ്ണിന്റെയുമല്ല, കഴിവിന്റെ ലോകമാണ്, എന്ന പ്രഖ്യാപനത്തോടെയാണ് ഞാന് മേരിക്കുട്ടിയുടെ ട്രെയിലര് എത്തിയത്.
ജയസൂര്യയ്ക്കൊപ്പം വ്യത്യസ്ത മേഖലകളില് മികവ് തെളിയിച്ച ട്രാന്സ്ജെന്ഡറുകളായ രഞ്ജു രഞ്ജിമാര്, സാറ, തൃപ്തി ഷെട്ടി, ശീതള് ശ്യാം, റിയ എന്നിവര് ചേര്ന്നാണ് ട്രെയിലര് പുറത്തിറക്കിയത്. പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം സംവിധായകന് രഞ്ജിത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഞാന് മേരിക്കുട്ടി. ജ്യുവല് മേരി, ഇന്നസെന്റ്, അജു വര്ഗീസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്. ഞാന് മേരിക്കുട്ടി അടുത്ത മാസം തീയറ്ററുകളിലെത്തും.

