തിരുവനന്തപുരം: രാജ്യാന്തര ചലചച്ചിത്ര മേളയില്‍ പൊതുവിഭാഗത്തിനായി 1000 ഡെലിഗേറ്റ് പാസുകള്‍കൂടി അനുവദിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. ഇതിനായി 800 സീറ്റുകളുള്ള ഒരു തീയറ്റര്‍ കൂടി പ്രദര്‍ശനത്തിന് സജ്ജമാക്കി. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് ഡിസംബര്‍ നാലിന് 11 മുതല്‍ രജിസ്ടര്‍ ചെയ്യാം. സംസ്ഥാനത്തെ 2700ലെറെ വരുന്ന അക്ഷയ കേന്ദ്രങ്ങളിലും രജിസ്ട്രേഷന്‍ സൗകര്യമുണ്ടായിരിക്കും.

ഈ വര്‍ഷം രജിസ്ട്രേഷന്‍റെ ആദ്യഘട്ടത്തില്‍ യൂസര്‍ അക്കൗണ്ട് തുറന്നവര്‍ക്ക് അതേ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ച് അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പണമടയ്ക്കാം. ഡെലിഗേറ്റ് ഫീസ് അടയ്ക്കുന്നതോടെ മാത്രമേ രജിസ്ട്രേഷന്‍ പൂര്‍ണമാകൂ.