യേശു ക്രിസ്തു ഉയര്‍ത്തേഴുന്നേറ്റിട്ടില്ലെന്ന് ഇളയരാജ

First Published 27, Mar 2018, 9:24 AM IST
ilayarajas comment on jesus christ sparks controversy
Highlights
  • യേശു ക്രിസ്തുവിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ ഇളയരാജ വിവാദത്തില്‍

ചെന്നൈ: യേശു ക്രിസ്തുവിനെക്കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരില്‍ ഇളയരാജ വിവാദത്തില്‍. യേശു ക്രിസ്തു ഉയര്‍ത്ത് എഴുനേറ്റിട്ടില്ലെന്നും യഥാര്‍ത്ഥത്തില്‍ ഉയര്‍ത്ത് എഴുന്നേറ്റത് രമണ മഹര്‍ഷിയാണെന്നും  ഇളയരാജ ഒരു സംഗീത വേദിയില്‍  പറഞ്ഞു. ഇളയരാജയുടെ ഈ പ്രസ്താവന ചില ഹിന്ദു സംഘടനകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയാണ്.

യൂട്യൂബിലെ ഡോക്യൂമെന്‍ററികള്‍ കാണുന്നതില്‍ നിന്നാണ് തനിക്ക് ഈ വിവരം ലഭിച്ചത്. ഇതില്‍ ചിലതില്‍  തെളിവുകളും നിരത്തിയാണ് അവര്‍ പറയുന്നത് യേശു ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല എന്ന്.ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനവും വികാസത്തിന് കാരണവുമായ ചരിത്ര സംഭവം നടന്നിട്ടില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്. അത് സംഭവിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഉയര്‍ത്തെഴുനേറ്റിട്ടുള്ള ഏക വ്യക്തി ഭഗവാന്‍ രമണ മഹര്‍ഷിയാണ്. 

 മരണത്തിന് ശരീരത്തോട് എന്ത് ചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. അദ്ദേഹം തറയില്‍ കിടന്നു, ശ്വാസം അടക്കപിടിച്ചു, രക്തയോട്ടം നിന്നു. ഹൃദയം നിന്നു ശരീരം തണുത്തു. അദ്ദേഹം മരിച്ചു. ഇത് അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ളതാണാണെന്ന് ഇളയരാജ പറയുന്നു.

loader