പ്രമുഖ ബംഗാളി ചലച്ചിത്രകാരന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മകള്‍ക്ക് ഇന്ന് മൂന്നാണ്ട് . ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ബംഗാളി ചലച്ചിത്രകാരനെ കുറിച്ച് ഒരോര്‍മ്മക്കുറിപ്പ്.


മൂന്നു കൊല്ലങ്ങള്‍ക്ക് മുന്പൊരു മെയ് മാസം ലോകത്തോട് വിടപറയുമ്പോള്‍ വെറും 49 വയസായിരുന്നു ഋതുപര്‍ണഘോഷിന്റെ പ്രായം. രണ്ട് ദശാബ്‍ദം നീണ്ട സിനിമാ ജീവിതത്തില്‍ ഒരുപിടി നനുത്ത ചിത്രങ്ങള്‍ ബാക്കിയാക്കിയായിരുന്നു മടക്കം. സംവിധായകന്‍ , നടന്‍, എഴുത്തുകാരന്‍ , സംഗീത രചയിതാവ്.. വേഷപകര്‍ച്ചകള്‍ പലതായി. യുനിഷേ ഏപ്രില്‍, അബോഹോമാന്‍, അന്തര്‍ മഹല്‍, നൗകാദുബി, ദ ലാസ്റ്റ് ലിയര്‍, ദഹാന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.

അപ്പോഴും ഇരട്ടവ്യക്തിത്വമെന്ന സ്വന്തം അനുഭവത്തെ കാട്ടിയ ചിത്രാംഗംദയും റിദു അഭിനയിച്ച മെമ്മറീസ് ഇന്‍ മാര്‍ച്ചും കാഴ്ചക്കാര്ന് ഏറെ പ്രീയപ്പെട്ടതായി.

പാതിയില്‍ നിന്ന കഥയായി മറഞ്ഞ സര്‍ഗ പ്രതിഭയ്‌ക്ക് മുന്നില്‍ പ്രണാമം.