ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന മള്‍ട്ടി സ്റ്റാര്‍ സിനിമയാണ് ടിയാന്‍. ഇരുവരുടെയും കുടുംബത്തില്‍ നിന്ന് മറ്റൊരു അംഗം കൂടി സിനിമയിലുണ്ട്. ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്ര ആദ്യമായി അഭിനയിക്കുന്ന സിനിമ കൂടിയാണ് ടിയാന്‍. മകളുടെ സിനിമാപ്രവേശത്തെ കുറിച്ചുള്ള വാര്‍ത്ത ഇന്ദ്രജിത്ത് തന്നെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്.


ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഇളയമകൾ നക്ഷത്ര ടിയാനിലൂടെ അഭിനയരംഗത്തേക്ക് ആദ്യ ചുവടുവെക്കുകയാണ്. ഞാൻ അവതരിപ്പിക്കുന്ന പട്ടാഭിരാമന്റെ മകൾ ആര്യയുടെ വേഷം ആണ് നക്ഷത്ര അവതരിപ്പിക്കുന്നത്. അച്ഛനും മകളും ഒരുമിച്ചുള്ള നല്ല കുറച്ചു മുഹൂർത്തങ്ങൾ ടിയാനിൽ ഉണ്ട്. ഒരു നടൻ എന്ന നിലയ്‌ക്ക്, ഈ പുതിയ അനുഭവം എനിക്കും മകൾക്കും സമ്മാനിച്ച ടിയാന്റെ എല്ലാ അണിയറപ്രവർത്തകർക്കും എന്റെ നന്ദി.

ഒപ്പം, എന്റെ അച്ഛനെയും ഈ അവസരത്തിൽ ഓർക്കുന്നു!

ശേഷം സ്‌ക്രീനിൽ..


മുരളി ഗോപിയുടെ തിരക്കഥയില്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധാനം. പൃഥ്വിരാജിനും  ഇന്ദ്രജിത്തിനും പുറമെ ഷൈന്‍ ടോം, മുരളി ഗോപി, അനന്യ നായര്‍ തുടങ്ങിയവര്‍ മറ്റുകഥാപാത്രങ്ങളാകുന്നു. ഗോപി സുന്ദര്‍ ആണ് സംഗീതം.മുംബൈ, പൂനൈ, ബദരീനാഥ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.