സൈബർ ആക്രമണം നേരിട്ട നടി രേഖ രതീഷിന് പിന്തുണയുമായി ശാലു മേനോൻ. രേഖ പാവവും മകനുവേണ്ടി കഷ്ടപ്പെടുന്ന നല്ല സ്ത്രീയാണെന്നും ശാലു പറഞ്ഞു. Actress Shalu Menon supports Rekha Ratheesh

നടി രേഖ രതീഷുമൊന്നിച്ചുള്ള അനുഭവം പങ്കുവെച്ച് നടിയും നർത്തകിയുമായ ശാലു മേനോൻ. അടുത്തിടെ ഒരു റീൽ പങ്കുവെച്ചതിനു പിന്നാലെ രേഖ വലിയ തോതിൽ സൈബർ ബുള്ളിയിങ്ങിന് ഇരയായിരുന്നു. സത്യം അറിയാതെ ആരെയും ഒന്നും പറയരുത് എന്നും തനിക്ക് യാതൊരു പ്രശ്നവും രേഖയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ശാലു പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശാലു മേനോൻ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''രേഖച്ചേച്ചിയെ എനിക്ക് അടുത്തറിയാം. പാവമാണ്. വളരെ നല്ല സ്ത്രീയാണ്. മകനു വേണ്ടി സ്ട്രഗിൾ ചെയ്ത് ജീവിക്കുന്നയാളാണ്. എന്റെ കൂടെ നാലു വർഷം പുള്ളിക്കാരി സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. എല്ലാവരെയും സ്നേഹിക്കുകയും അവർക്കു വേണ്ടി പലതും വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന ആളാണവർ. ഞാൻ ലൊക്കേഷനുകളിൽ ആരുടെയും കുറ്റം പറയാൻ ഇരിക്കില്ല. രേഖ ചേച്ചി എല്ലാവരുമായും ഭയങ്കര കമ്പനിയാണ്. നീയിങ്ങനെ മാറി നിൽക്കുന്നതെന്താണെന്ന് എന്നോട് ചോദിക്കും. എല്ലാവരെയും ഓവറായി സ്നേഹിക്കുന്നയാളാണ് രേഖ ചേച്ചി. അവസാനം പുള്ളിക്കാരിയായിരിക്കും മറ്റുള്ളവരുടെ ഏറ്റവും വലിയ ശത്രു. വെറും പാവം സ്ത്രീയാണ്.

പുള്ളിക്കാരിയുടെ കല്യാണ വിഷയങ്ങളൊക്കെ ഇപ്പോൾ വളരെ മോശമായി പറഞ്ഞു. ഇതിന്റെയാെക്കെ സത്യാവസ്ഥ പുള്ളിക്കാരിക്കേ അറിയൂ. സത്യം അറിയാതെ ആരെയും ഒന്നും പറയരുത്. എനിക്ക് യാതൊരു പ്രശ്നവും ചേച്ചിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ശാലു നിന്നത് പോലെ ഞാനങ്ങ് നിന്നാൽ മതിയായിരുന്നു, ഞാൻ എല്ലാവരോടും നന്നായി നിന്ന് എനിക്ക് തന്നെ പണി കിട്ടും എന്ന് രേഖ ചേച്ചി എന്നും പറയും. പക്ഷേ വീണ്ടും എല്ലാവരെയും സ്നേഹിക്കും. എല്ലാവർക്കും ഉപകാരിയാണ്'', ശാലു മേനോൻ അഭിമുഖത്തിൽ പറ‍ഞ്ഞു.