'ജംഗിള്‍ ബുക്കി'നെ മറികടന്നു 300 മില്യണ്‍ നിര്‍മ്മാണച്ചെലവുള്ള ചിത്രത്തിന് ലോകമെങ്ങും ജനപ്രീതി
മാര്വല് സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പര്ഹീറോകളെല്ലാം ഒരുമിച്ചെത്തിയ 'അവഞ്ചേഴ്സ് ഇന്ഫിനിറ്റി വാറി'ന് ഹോളിവുഡ് സിനിമകളുടെ ലോകമെങ്ങുമുള്ള മാര്ക്കറ്റുകളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലും അങ്ങനെതന്നെ. ഹോളിവുഡ് സിനിമകളുടെ ഇന്ത്യന് ബോക്സ്ഓഫീസ് ചരിത്രത്തില് തന്നെ ഒന്നാമതെത്തിയിരിക്കുകയാണ് ചിത്രം! ഏപ്രില് 27ന് തീയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ നേടിയ നെറ്റ് കളക്ഷന് 192 കോടി രൂപ. ഗ്രോസ് 246 കോടി രൂപയും.

ഹോളിവുഡ് സിനിമകളുടെ ഇന്ത്യന് കളക്ഷനില് ഒന്നാമതുണ്ടായിരുന്ന 'ജംഗിള് ബുക്കി'നെയാണ് 'അവഞ്ചേഴ്സ്' അട്ടിമറിച്ചത്. 'ജംഗിള് ബുക്കി'ന്റെ ആജീവനാന്ത ഇന്ത്യന് നെറ്റ് കളക്ഷന് 182 കോടി രൂപയായിരുന്നു. ഗ്രോസ് 261 കോടിയും. ഈ ഗ്രോസ് കളക്ഷന് വരും ദിവസങ്ങളില് തന്നെ അവഞ്ചേഴ്സ് മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.
പ്രധാന ഇംഗ്ലീഷ് പതിപ്പ് കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാപതിപ്പുകളിലെല്ലാംകൂടി ഇന്ത്യയില് ആകെ രണ്ടായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. 300 മില്യണ് ഡോളറാണ് നിര്മ്മാണച്ചെലവ്. അതായത് 1998 കോടി ഇന്ത്യന് രൂപ.
