Asianet News MalayalamAsianet News Malayalam

ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്‍ക്ക് വരാതിരുന്നത് അസൂയ കൊണ്ടല്ല, ഏറ്റവും അര്‍ഹൻ സാബു തന്നെ: ശ്വേതാ മേനോൻ

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആവേശക്കാഴ്‍ചകളിലായിരുന്നു കഴിഞ്ഞ 100 ദിവസങ്ങള്‍. പുതിയ സൌഹൃദങ്ങളും അവസരങ്ങളുമായിട്ടാണ് ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് എത്തിയത്.  മൂന്നരമണിക്കൂര്‍ നീണ്ട ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഒടുവിലായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വിന്നറായി സാബുവിനെ പ്രഖ്യാപിച്ചത്. നേരത്തെ പുറത്തായ മത്സരാര്‍ഥികളും ഗ്രാന്‍ഡ് ഫിനാലെയ്‍ക്ക്  സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് ചടങ്ങിന് രസക്കൊഴുപ്പേകി. എന്നാല്‍ ബിഗ് ബോസ് ഹൌസിലേക്ക് ആദ്യം എത്തിയ ശ്വേതാ മേനോൻ അവിടെ ഉണ്ടായിരുന്നില്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയയായ ശ്വേതാ മേനോൻ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവയ്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ.

Interview with Swetha Menon
Author
Thiruvananthapuram, First Published Oct 1, 2018, 5:15 PM IST

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആവേശക്കാഴ്‍ചകളിലായിരുന്നു കഴിഞ്ഞ 100 ദിവസങ്ങള്‍. പുതിയ സൌഹൃദങ്ങളും അവസരങ്ങളുമായിട്ടാണ് ബിഗ് ബോസ് അവസാനഘട്ടത്തിലേക്ക് എത്തിയത്.  മൂന്നരമണിക്കൂര്‍ നീണ്ട ഗ്രാൻഡ് ഫിനാലെയ്‍ക്ക് ഒടുവിലായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് വിന്നറായി സാബുവിനെ പ്രഖ്യാപിച്ചത്. നേരത്തെ പുറത്തായ മത്സരാര്‍ഥികളും ഗ്രാന്‍ഡ് ഫിനാലെയ്‍ക്ക്  സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. എല്ലാവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവച്ച് ചടങ്ങിന് രസക്കൊഴുപ്പേകി. എന്നാല്‍ ബിഗ് ബോസ് ഹൌസിലേക്ക് ആദ്യം എത്തിയ ശ്വേതാ മേനോൻ അവിടെ ഉണ്ടായിരുന്നില്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയയായ ശ്വേതാ മേനോൻ ബിഗ് ബോസ് അനുഭവങ്ങള്‍ പങ്കുവയ്‍ക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലൂടെ.

ശ്വേതാ മേനോന്റെ വാക്കുകള്‍

ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ഞാൻ എത്താതിരുന്നതിന് കാരണമുണ്ട്.  എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലരൊക്കെ പറയുന്നതുകേട്ടു. പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെ ഉള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. അതാണ് ഞാന്‍ വരാതിരുന്നത്. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. അച്ഛന്‍ മരിച്ചതിനാലാണ് വരാതിരുന്നത്. എന്തായാലും ബിഗ് ബോസ് അതിന്റെ അവസാനത്തിലെത്തിയതും വിജയിയെ പ്രഖ്യാപിച്ചതുമെല്ലാം ഗ്രാന്‍ഡായി.

സ്റ്റാറായ സാബു

സാബു തന്നെയാണ് ബിഗ് ബോസ്സില്‍ വിജയി ആകേണ്ടിയിരുന്നത്. അതിന് അതിന്റെ കാരണങ്ങളുമുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെയായിരുന്നു സാബു. മനുഷ്യത്വപരമായ പെരുമാറ്റമായിരുന്നു സാബുവില്‍ നിന്നുണ്ടായത്. ആദ്യത്തെ കുറച്ചുനാളുകള്‍ക്ക് ശേഷം സാബുവിന്റെ ദിവസങ്ങളായിരുന്നു ബിഗ് ബോസ്സില്‍ ഉണ്ടായിരുന്നത്. എനിക്ക് സാബുവിനെ മുമ്പ് അറിയില്ലായിരുന്നു. സാബുവിന് എന്നെയും. അതുകൊണ്ട് ആദ്യം ഇടപെടാൻ അത്ര അവസരങ്ങളുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് നല്ല സൌഹൃദമായിരുന്നു.  എല്ലാവരുടെയും ഒപ്പം നില്‍ക്കുകയും സ്‍നേഹത്തോടെ പെരുമാറുകയും ആവശ്യം വരുമ്പോള്‍ ആരോടായാലും അതേപോലെ കട്ടയ്‍ക്ക് നില്‍ക്കുകയും ചെയ്യുന്ന ആളായിരുന്നു സാബു. എല്ലാ കാര്യങ്ങളെ കുറിച്ചും സാബുവിന് നല്ല ധാരണകളുമുണ്ടായിരുന്നു. വലിയ ഒരു സ്റ്റാറായിട്ടുതന്നെയാണ് സാബു പുറത്തേയ്‍ക്ക് വരുന്നത്. 

സാബുവിനെ ബിഗ് ബോസ് വിന്നറായി തെരഞ്ഞെടുത്തതിന് എനിക്ക് ഏഷ്യാനെറ്റിനോടും നന്ദിയുണ്ട്. ബിഗ് ബോസ് ബ്രാന്‍ഡില്‍ എനിക്കു വിശ്വാസമുണ്ടായിരുന്നു. സാബുവിനെയല്ല മറ്റാരെയെങ്കിലും ആണ് തെരഞ്ഞെടുത്തതെങ്കില്‍ അത് മാറിപ്പോയേനെ. പ്രേക്ഷകര്‍ തെരഞ്ഞെടുത്തത് സാബുവിനെയാണ്. അത് ഏഷ്യാനെറ്റ് പ്രഖ്യാപിക്കുകയും ചെയ്‍തു. എന്നെത്തെയും പോലെ ആ വിശ്വാസ്യത നിലനിര്‍ത്തി. എന്തായാലും എല്ലാവിധ അഭിനന്ദനങ്ങളും.

സുരേഷേട്ടന് ബിഗ് താങ്ക്‍സ്

ഞാനായിരുന്നു കൂടുതല്‍ കെയര്‍ ചെയ്‍തത് എന്ന് സുരേഷേട്ടൻ പറഞ്ഞുവെന്ന് അറിഞ്ഞതതില്‍ വലിയ സന്തോഷമുണ്ട്. സുരേഷേട്ടന് ബിപി ആയിരുന്നപ്പോള്‍ ഞാന്‍ കെയര്‍ ചെയ്‍തിരുന്നു. അന്ന് ഞാന്‍ ശരിക്കും സ്ട്രിക്റ്റും ആയിരുന്നു. അതൊക്കെ ഇപ്പോള്‍ സുരേഷേട്ടൻ മനസ്സിലാക്കിയല്ലോ?

ബിഗ് ബോസ്സില്‍ എത്തുമ്പോള്‍ വളരെ സത്യസന്ധനായ മനുഷ്യനായിരുന്നു സുരേഷേട്ടൻ. എന്നാല്‍ പിന്നീട് ചില പൊളിറ്റിക്സില്‍ പെട്ടുപോയി. ചില ഫേക്ക് ആര്‍മികള്‍ ചിലത് പറഞ്ഞുപരത്തുകയും ചെയ്‍തു. എന്തായാലും സുരേഷേട്ടൻ ബിഗ് ബോസ്സില്‍ അവസാനം വരെ എത്തിയതില്‍ സന്തോഷമുണ്ട്. എന്നെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് ബിഗ് താങ്ക്‍സ്, സുരേഷേട്ടാ..

Interview with Swetha Menon
ഒരു ഷൂട്ടിംഗ് പോലെ

ശ്വേതാ മേനോൻ എന്ന ഞാൻ എങ്ങനെയാണോ ബിഗ് ബോസ് ഹൌസിലേക്ക് പോയത് അങ്ങനെ തന്നെയാണ് തിരിച്ചുംവന്നത്. എനിക്ക് ഒരു കുഴപ്പവും പറ്റിയില്ല. ബിഗ് ബോസ്സിന്റെ തുടക്കത്തില്‍ ചിലര്‍ക്ക് എന്നോട് അകലമുണ്ടായിരുന്നു. അത് ഒരുപക്ഷേ എന്നെ അറിയാത്തതുകൊണ്ടാകും. സിനിമ നടി എന്നൊക്കെ ഉള്ള ധാരണ കൊണ്ടാകാം. ബിഗ് ബോസില്‍ നിന്ന് നേരത്തെ പോകേണ്ടി വന്നതില്‍ നിരാശയൊന്നുമില്ല. കരുതിയതുപോലെ തന്നെ ആയിരുന്നു. ഒരു ഷൂട്ടിംഗിന് പോയതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. പണ്ട് ഒറ്റപ്പാലത്തൊക്കെ ഷൂട്ടിംഗിനു പോകുമ്പോള്‍ മൊബൈല്‍ റെയ്‍ഞ്ച് ഉണ്ടാകില്ലല്ലോ. പിന്നെ എയര്‍പോര്‍ട്ടില്‍ വരുമ്പോഴായിരിക്കും റെയ്‍ഞ്ച് വരിക. അതുപോലെ 35 ദിവസം ഷൂട്ടിംഗ് പോയ അനുഭവമായിരുന്നു എനിക്ക്.

രഞ്‍ജിനിയെ എനിക്ക് മനസ്സിലാകും

ബിഗ് ബോസ്സില്‍ എനിക്ക് കുറച്ചു കൂട്ടുകാരെയും കിട്ടി. സാബു, രഞ്‍ജിനി, ദീപൻ, അര്‍ച്ചന അങ്ങനെ കുറച്ചുപേര്‍. രഞ്‍ജിനിയുടെ ഇമേജിനെ കുറിച്ചൊന്നും എനിക്ക് അറിയില്ല. പക്ഷേ ബിഗ് ബോസ്സിലൂടെ രഞ്‍ജിനിയെ പ്രേക്ഷകര്‍ക്ക് അടുത്തറിയാൻ പറ്റി. സാധാരണ കാണുന്ന ആളല്ലെന്ന് തിരിച്ചറിയാൻ പറ്റി. രഞ്‍ജിനിയുടെ വിഷയങ്ങള്‍ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുമായിരുന്നു. രഞ്‍ജിനി നല്ല സുഹൃത്താണെന്ന് നേരത്തെ അറിയുകയും ചെയ്യാം. ക്യാമറ കാണുമ്പോള്‍ എന്തും കാണിക്കുന്നവരുമുണ്ടല്ലോ. അങ്ങനെയും ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു.

Follow Us:
Download App:
  • android
  • ios