ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ഇരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. മിയ, ഗോകുല്‍ സുരേഷ്, നിരഞ്ജന, ഗായത്രി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് വൈശാഖ്, ഉദയ്കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ്. നവീന്‍ ജോണ്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്.

