ഷാഹ്‌മോൻ ബി പറേലിൽ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് പോയട്രിക്കൽ ആക്ഷൻ ത്രില്ലറാണ് 'വവ്വാൽ'.

ആവേശഭരിതമായ അപ്ഡേഷനുകൾ കൊണ്ട് വലിയ ഹൈപ്പിൽ നിൽക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വവ്വാൽ. പുതിയ ക്യാരക്റ്റർ പോസ്റ്ററും വളരെ ത്രസിപ്പിക്കുന്നതാണ്. ചിത്രത്തിന്റെ സംവിധായകൻ പൂജ വേളയിൽ പറയുകയുണ്ടായി ഈ ചിത്രത്തിൽ സ്ത്രീകഥാപാത്രങ്ങൾ വളരെ ധീരതയുള്ളതായിരിക്കും എന്ന് അത് അക്ഷരാർത്ഥം പാലിച്ചിരിക്കുന്നൂ എന്ന് പോസ്റ്റർ നോക്കി തന്നെ വിലയിരുത്താം

ലക്ഷ്മി ചപോർക്കർ എന്ന മറാത്തി പെൺകുട്ടിയാണ് വവ്വാലിലെ നായിക. ഒത്തിരി പരിശീലനങ്ങൾക്ക് ശേഷമാണ് ഇതിലെ വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. മലയാളിത്തം നിറഞ്ഞ മുഖഭാവമുള്ള ലക്ഷ്മി യുടെ ക്യാരക്റ്റർ തിരശീലയിൽ വളരെയധികം ഞെട്ടിപ്പിക്കുന്ന നിമിഷങ്ങൾ സമ്മാനിക്കും എന്ന് അണിയറപ്രവർത്തകർ തെളിച്ചു പറയുന്നൂ. കഥക് ഡാൻസർ ആയ ലക്ഷ്മി അഭ്യാസ, ആയോധന കലയിലും ചിത്രത്തിന് വേണ്ടി മാസങ്ങളോളം തയ്യാറെടുത്തിരുന്നൂ.

ഓരോ അപ്ഡേഷനുകളും വളരെയധികം ആകാംഷനൽകുന്ന ചിത്രത്തിന്റെ അടുത്തതു ആരുടെ വരവാണ് എന്നതിൽ ഇപ്പോൾമുതൽ അതീവ ആകാംഷ നിലനിൽക്കുന്നൂ. ഷാഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വവ്വാൽ. മകരന്ദ് ദേശ് പാണ്ഡേ, അഭിമന്യു സിങ് മുത്തുകുമാർ , ലെവിൻ സൈമൺ ജോസഫ് എന്നിവർ ലീഡ് റോൾ ചെയ്യുന്നൂ. ലക്ഷ്മി ചപോർക്കർ നായികയാകുന്ന ചിത്രത്തിൽ, മണികണ്ഠൻ ആചാരി, സുധി കോപ്പ, പ്രവീൺ ടി ജെ, മെറിൻ ജോസ്, മൻരാജ്, ഗോകുലൻ, ജോജി കെ ജോൺ, ശ്രീജിത്ത് രവി, ജയശങ്കർ കരിമുട്ടം, ദിനേശ് ആലപ്പി, ഷഫീഖ്, തുടങ്ങി മുപ്പതിൽ പരം താരങ്ങൾ അണിനിരക്കുന്ന പോയട്രിക്കൽ ആക്ഷൻ ത്രില്ലെർ ബിഗ് ബഡ്ജറ്റ് സിനിമയാണിത്

ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ ഷാമോൻ പി ബി നിർമിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ സുരീന്ദർ യാദവാണ്. ഛായാഗ്രഹണം-മനോജ് എം ജെ, പ്രൊഡക്ഷൻ ഡിസൈനർ-ജോസഫ് നെല്ലിക്കൽ, എഡിറ്റർ-ഫാസിൽ പി ഷഹ്‌മോൻ, സംഗീതം- ജോൺസൺ പീറ്റർ, ഗാനരചന-പി ബി എസ്, സുധാംശു, റീ റെക്കോർഡിങ് മിക്സർ - ഫസൽ എ ബക്കർ, പ്രൊഡക്ഷൻ കൺട്രോളർ-അനിൽ മാത്യു, മേക്കപ്പ്-സന്തോഷ് വെൺപകൽ, കോസ്റ്റ്യും ഡിസൈനർ - ഭക്തൻ മങ്ങാട്, കോറിയോഗ്രാഫി - അഭിലാഷ് കൊച്ചി, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - നോക്കൗട്ട് നന്ദ, ചീഫ് അസോസിയേറ്റ് - ആഷിഖ് ദിൽജിത്ത്, പി ആർ ഒ - എ എസ് ദിനേശ്, സതീഷ് എരിയാളത്ത്, ഗുണ, സ്റ്റിൽസ്- രാഹുൽ തങ്കച്ചൻ, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒപ്പറ, ഹോട്ട് ആന്റ് സോർ, ഡിസൈൻ - കോളിൻസ് ലിയോഫിൽ.

YouTube video player