മാരകരോഗമാണെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍
മുംബൈ: മാരകരോഗമാണെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു ബോളിവുഡ് താരം ഇര്ഫാന് ഖാന്. അമ്പത്തിയൊന്നു വയസുകാരനായ ഇര്ഫാന് ഖാന് ട്വിറ്ററിലൂടെയാണ് കുറച്ച് നാള് മുന്പ് തനിക്ക് അപൂര്വ്വ രോഗമാണെന്ന് വെളിപ്പെടുത്തിയത്. അതിന് പിന്നാലെ പല അഭ്യൂഹങ്ങളും ഉയര്ന്നു. ഇര്ഫാന് ബ്രെയിന് കാന്സറാണ് എന്നതായിരുന്നു ഒരു അഭ്യൂഹം.
എന്നാല് പതിനഞ്ച് ദിവസത്തിന് ശേഷം രോഗവിവരം വെളിപ്പെടുത്താം എന്നാണ് ഇര്ഫാന് അറിയിച്ചത്. മാത്രമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള് ബ്രെയിന് കാന്സര് എന്ന വാര്ത്ത നിഷേധിക്കുകയും ചെയ്തു. ഇപ്പോള് ഇതാ സംഭവത്തില് ഇര്ഫാന്റെ സഹദര്മ്മിണി സുദാപ സിക്കദര് രംഗത്ത് എത്തിയിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുദാപ തന്റെ മനസ് തുറന്നത്.
എന്റെ ഏറ്റവും അടുത്ത സുഹൃത്തും പങ്കാളിയുമായ അദ്ദേഹം ഒരു പോരാളിയാണ്, എല്ലാ തടസ്സങ്ങള്ക്കെതിരെയും ഊര്ജ്ജവും സൗന്ദര്യവും നിലനിര്ത്തി അദ്ദേഹം പോരാടുന്നു. പലരുടെയും കോളുകള്ക്കും സന്ദേശങ്ങള്ക്കും പ്രതികരിക്കാന് സാധിക്കാത്തതില് ഞാന് മാപ്പ് പറയുന്നു. എന്നാല് ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും ലഭിക്കുന്ന കരുതലും പ്രാര്ത്ഥനയും ഞാന് മനസിലാക്കുന്നു.
ഇത് മറ്റൊരു അദ്ധ്യായം മാത്രമാണ്, എന്താണ് ഇതെന്ന് അറിയാനുള്ള ആകാംക്ഷ നിങ്ങള്ക്കുണ്ടാകും, എന്നാല് അതിന് വേണ്ടി നിങ്ങളുടെ ഊര്ജ്ജം കളയരുത്. നിങ്ങളുടെ ശ്രദ്ധ ജീവിത സംഗീതത്തില് തുടരട്ടെ, ജീവിത നൃത്തം വിജയത്തിലേക്ക് നിങ്ങട്ടെ, ഞാനും കുടുംബവും അതില് അധികം വൈകാതെ പങ്ക് ചേരും.
