പ്രാദേശിക കഥകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കനി പറഞ്ഞു.

കൊച്ചി: ​പലസ്തീന് പിന്തുണ നൽകണമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്നും തണ്ണിമത്തൻപ്രതിഷേധം കാവ്യാത്മകമായി തോന്നിയെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നടി കനി കുസൃതി. കാൻ ഫിലിം ഫെസ്റ്റിവലിലെ ​ഗ്രാൻഡ് പ്രീ പുരസ്കാരത്തിന്റെ അഭിമാനത്തിളക്കത്തിലാണ് മലയാളത്തിന്റെ പ്രിയനടി കനികുസൃതി ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്. പ്രാദേശിക കഥകൾ അന്താരാഷ്ട്ര നിലവാരം ഉള്ളതാണെന്നും നമ്മുടെ നാട്ടിലെ പോരാട്ടവും അതിജീവനവും ലോകം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും കനി പറഞ്ഞു. ചുറ്റിലുമുളത് എല്ലാം ഓർത്തു ജീവിക്കണം എന്നാണ് ആഗ്രഹമെന്നും കനി കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ 'ആൾ വി ഇമാജിൻസ് ആസ് എ ലൈറ്റ്' എന്ന ചിത്രത്തിനാണ് ഇത്തവണ ​ഗ്രാൻഡ് പ്രീ പുരസ്കാരം ലഭിച്ചത്. പായല്‍ കപാഡിയ ഒരുക്കിയ ചിത്രത്തില്‍ നടന്‍ അസീസ് നെടുമങ്ങാടും ശ്രദ്ധേയ കഥാപാത്രമായി എത്തിയിരുന്നു. 

Also Read: ആ തണ്ണിമത്തൻ ബാഗ് പിറന്നത് കൊച്ചിയിൽ; ഐഡിയ കനിയുടേത് തന്നെ, ഉണ്ടാക്കിയെടുത്തത് ഒരാഴ്ച കൊണ്ട്

Also Read: 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ടൊരു ഔട്ട്ഫിറ്റ്, ദിവ്യയുടെ വസ്ത്രത്തിനു പിന്നില്‍ പൂര്‍ണിമ; വീഡിയോ