അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ച സിനിമയാണ് ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ജാൻവി കപൂര്‍.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനമാണ് ജാൻവി കപൂര്‍ കണ്ടത്. ഗ്ലാസ് ബോക്സില്‍ നില്‍ക്കുന്ന ഫോട്ടോ സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചാണ് ജാൻവി കപൂര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അറിയിച്ചത്. മനോഹരവും അത്രയേറെ പ്രാധാന്യവുമുള്ള സിനിമ എന്നായിരുന്നു ജാൻവി കപൂര്‍ എഴുതിയത്. ചിത്രത്തിലെ അഭിനേതാക്കായ സോനം കപൂര്‍, അനില്‍ കപൂര്‍, രാജ്കുമാര് റാവു എന്നിവരെ അഭിനന്ദിക്കാനും ജാൻവി കപൂര്‍ മറന്നില്ല. ഗ്ലാസ്സ് ബോക്സില്‍ സോനം കപൂറും, അനില്‍ കപൂറും, രാജ്കുമാര്‍ റാവുവും, ജൂഹി ചൌളയും നില്‍ക്കുന്നതായിരുന്നു ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗായുടെ രണ്ടാമത്തെ ട്രെയിലറും.

ലെസ്ബിയൻ പ്രണയകഥയാണ് ഏക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ പറയുന്നത്.