മാതൃദിനത്തില്‍ അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജാന്‍വി
മുംബൈ: മാതൃദിനത്തില് ജാന്വി കപൂര് പങ്കുവെച്ച ചിത്രം ആരെയും നോവിക്കും. അമ്മ ശ്രീദേവിക്കൊപ്പം കുട്ടിക്കാലത്ത് പകര്ത്തിയ മനോഹര ചിത്രമാണ് ജാന്വി ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചത്. അടിക്കുറിപ്പില്ലാതെ പങ്കുവെച്ച ചിത്രത്തിന് വെറും 20 മിനിറ്റുകൊണ്ട് ലഭിച്ചത് 62,000 ലൈക്കുകളും അനവധി കമന്റുകളുമാണ്. ശ്രീദേവിയെ മിസ് ചെയ്യുന്നതായും ജാന്വിയോട് ധൈര്യമായിരിക്കാനും ആവശ്യപ്പെട്ടാണ് അധികം പേരും കമന്റുകള് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദുബായിലെ ഹോട്ടലില് ബാത്തടബില് മരിച്ചനിലയിലാണ് ശ്രീദേവിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തില് എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകള് നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷമായിരുന്നു യുഎഇ ഗവണ്മെന്റ് മൃതദേഹം വിട്ടുനല്കിയത്.
