ജയം രവിയുടെതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം അടങ്ക മറുവാണ്. കാര്‍ത്തിക് തങ്കവേല്‍ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ്  നടക്കുന്ന സമയത്ത് മാത്രമാണ് ഭാര്യ ആര്‍തി താൻ പറയുന്നത് കേട്ടതെന്ന് ജയം രവി പറയുന്നു.

അടങ്ക മറു ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ മാത്രമാണ് ആര്‍തി ഞാൻ പറഞ്ഞത് കേട്ടത്. ആര്‍തിയുടെ അമ്മയാണ് സിനിമയുടെ നിര്‍മ്മാതാവ്. എന്തെങ്കിലും വഴക്കുണ്ടെങ്കില്‍ ഷൂട്ടിന് പോകുന്നില്ല എന്ന് ഞാൻ പറയും. അപ്പോള്‍ വഴക്ക് അവസാനിക്കും- ജയം രവി തമാശയായി പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആദ്യന്തം ജിജ്ഞാസ ഭരിതമായ ആക്ഷൻ ത്രില്ലറായിട്ടാണ് 'അടങ്ക മറു' ഒരുക്കിയിരിക്കുന്നത്. സ്റ്റണ്ട് ശിവയാണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. റാഷി ഖന്നയാണ് നായിക.പൊൻവണ്ണൻ, ബാബു ആന്റണി, സമ്പത്ത് രാജ്,  മുനിഷ് കാന്ത്, അഴകം പെരുമാൾ, മീരാ വാസുദേവൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ സൂര്യൻ ഛായാഗ്രഹണവും , സാം സി എസ് സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു.