സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ ജയം രവി നായകനാകുന്നു. സംഘമിത്ര എന്ന ചിത്രത്തിലാണ് ജയം രവി നായകനാകുക.


മൂന്നു ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കുക. വന്‍ ബ‍ജറ്റിലാകും സിനിമ ഒരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. എ ആര്‍ റഹ്‍മാനാണ് സംഗീതസംവിധായകന്‍. സാബു സിറിള്‍ ആണ് സെറ്റ് ഡിസൈന്‍ ചെയ്യുക.