കൊച്ചി: നടന്‍ സലീംകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദൈവമേ കൈതൊഴാം കെ.കുമാറാകണം. ജയറാം നായനാകുന്ന ചിത്രം ഒരു ഹസ്യകഥയാണ് പറയുന്നത്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ ഡോ.സഖറിയ തോമസ്, ആല്‍വിന്‍ ആന്‍റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാദിര്‍ഷയാണ് ചിത്രത്തിന്‍റെ സംഗീതം. സലീംകുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും. സിനു സിദ്ധാര്‍ത്ഥ് ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.