പ്രേതത്തിന്റെ സ്പോട് എഡിറ്റര്‍ മനു ആന്റണി സംവിധാനം ചെയ്‍ത വിക്കി എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഒരു നായ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. എന്താണ് സ്വാതന്ത്ര്യം എന്ന ചോദ്യമാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്.

ഗംഭീര ഷോര്‍ട് ഫിലിമാണ് കാണാതെ പോകരുതെന്ന കുറിപ്പുമായി ചിത്രത്തിന്റെ യൂടൂബ് ലിങ്ക് ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. പൃഥ്വിരാജിന്റെ ശ്രദ്ധയ്‍ക്ക്, വിക്കിയുടെ സംവിധായകന്റെ നമ്പര്‍ ചോദിച്ച് വിളിക്കരുത്. അടുത്ത പടത്തില്‍ ഞാനാണ് നായകന്‍ എന്നും ജയസൂര്യ പോസ്റ്റ് ചെയ്തിരിക്കുന്നു. മുന്‍നിര നായകന്‍മാര്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള സാങ്കേതിക മികവിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിക്കി കാണാം