കൊച്ചി: ജയസൂര്യയുടെ പുതിയ ചിത്രം ഇടി ഇന്‍റർനെറ്റിൽ. ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം ഇന്‍റർനെറ്റിലെത്തിയത്. സംവിധായകൻ സാജിദ് യഹിയയുടെ പരാതിയെ തുടർന്ന് ചിത്രം എഫ്ബിയിൽ നിന്ന് നീക്കി.

ജയസൂര്യ പൊലീസ് വേഷത്തിലെത്തിയ ഇടി തീയറ്ററിലെത്തി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ഇന്‍റർനെറ്റിലും എത്തിയിരിക്കുന്നത്. സിനിമകളുടെ വ്യാജ പതിപ്പുകൾ റിലീസ് ചെയ്യുന്ന സൈറ്റായ ടൊറന്‍റ്സ് നിരോധിച്ചതിനെ തുടർന്ന് ഫെയ്സ്ബുക്കിലൂടെയാണ് ചിത്രം നെറ്റിലെത്തിയത്. ദുബൈയിൽ നിന്ന് കാസർകോട്ടെ ഒരു പാവം ചെക്കൻ എന്ന പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. തീയറ്ററിൽ ഇരുന്ന് ചിത്രം മൊബൈലിൽ പകർത്തി തത്സമയം ഫെയ്സ്ബുക്കിലൂടെ പ്രദർശിപ്പിക്കുകയായിരുന്നു.

സംവിധായകൻ സാജിദ് യഹിയയുടെ പരാതിയെ തുടർന്ന് ഫെയ്സ്ബുക്ക് അധികൃതർ ചിത്രം എഫ്ബിയിൽ നിന്ന് നീക്കി. എന്നാൽ ഇതിനകം രണ്ടായിരത്തിലധികം പേർ ഇടി ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ചിത്രം ഇന്‍റർനെറ്റിൽ പ്രദർശിപ്പിച്ചവർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് സംവിധായകൻ സംസ്ഥാന പൊലീസിന്‍റെ സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.