കൊച്ചി: ജയസൂര്യ ശങ്കർ ടീമിന്‍റെ പുതിയ ചിത്രമായ പ്രേതത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഹൊറർ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. സു സു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും ജയസൂര്യയും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 

ജയസൂര്യക്കൊപ്പം അജു വര്‍ഗീസ്, ഗോവിന്ദ് പത്മസൂര്യ എന്നിവരുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തിറങ്ങിയത്. ജോണ്‍ ഡോണ്‍ ബോസ്‌കോ എന്നാണത്രേ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപത്രത്തിന്റെ പേര്. തന്‍റെ മറ്റുള്ള ചിത്രങ്ങളിലെ പോലെ ഒരു കഥാപാത്ര കേന്ദ്രീകൃത ചിത്രമല്ല പ്രേതമെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു. എന്നാല്‍ മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള മറ്റ് ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരിക്കും പ്രേതം.

പുതിയ ചിത്രത്തിനായി വ്യത്യസ്ത ലുക്കില്‍ എത്തിയിരിക്കുകയാണ് ജയസൂര്യ. പ്രേത'ത്തിന് വേണ്ടി ജയസൂര്യ മൊട്ടയടിച്ചണ് അഭിനയിക്കുന്നത്. സെറ്റില്‍ വെച്ച് മൊട്ടയടിക്കുന്നതിന്‍റെ വീഡിയോ ജയസൂര്യ നേരത്തെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തിരുന്നു.