മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തീയേറ്ററില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് സിനിമയുടെ വിജയാഘോഷത്തിലൂമാണ്. ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി വരുന്നു. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
സിഫി ഡോട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് മോഹന്‍ലാലുമായി ഒന്നിക്കുന്ന സിനിമയെ കുറിച്ച് പറഞ്ഞത്. മോഹന്‍ലാല്‍ സിനിമയ്‍ക്കു പുറമെ ഒരു യുവനായകനുമൊപ്പമുള്ള മലയാള സിനിമയും ഒരുക്കുന്നുണ്ടെന്നും ജീത്തു ജോസഫ് പറയുന്നു.
മോഹന്‍ലാലിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സംവിധാനം ചെയ്‍തതും ജീത്തു ജോസഫ് ആയിരുന്നു.
