ജീത്തു ജോസഫ് ആദ്യമായി മറ്റൊരു സംവിധായകന് വേണ്ടി തിരക്കഥയെഴുതുന്നു. അന്‍സാര്‍ ഖാന്‍ ആണ് ജീത്തു ജോസഫിന്റെ തിരക്കഥയില്‍ സിനിമ ഒരുക്കുന്നത്. നടന്‍ കിഷോര്‍ സത്യയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങി. സിനിമയുടെ ഷോട്ട് ബൈ ഷോട്ട് ആയുള്ള രേഖാ ചിത്രങ്ങൾ തയ്യാറാക്കുകയാണ് അന്‍‌സാറും സംഘവും. ചിത്രത്തിനെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.