Asianet News MalayalamAsianet News Malayalam

പ്രളയകാലത്തെ അപ്രതീക്ഷിത നായകരുടെ കഥ പറയാന്‍ ജൂഡ്; '2403 ഫീറ്റ്' വരുന്നു

ജൂഡ് ആന്‍റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

jude anthany joseph to make a movie on kerala flood 2403 ft
Author
Kochi, First Published Sep 16, 2018, 7:41 PM IST

കേരളം നേരിട്ട നൂറ്റാണ്ടിലെ മഹാപ്രളയവും മലയാളികളുടെ ഒരുമിച്ചുള്ള അതിജീവനവും പ്രമേയമാക്കി സിനിമയൊരുക്കാന്‍ ജൂഡ് ആന്‍റണി ജോസഫ്. '2403 ഫീറ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്‍റോ ജോസഫ് ഫിലിം കമ്പനിയാണ്. അപ്രതീക്ഷിത നായകരുടെ കഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍.
 
ചിത്രത്തെക്കുറിച്ച് ജൂഡ് ആന്‍റണി ജോസഫ്

"പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും വട്ടകയും എടുത്തുകൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ, ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീരമൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റക്കെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ.. അതെ നമ്മുടെ അതിജീവനത്തിന്‍റെ കഥ. A tribute to the unexpected heroes!!!!"

 

ജൂഡ് ആന്‍റണിക്കൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അലമാരയുടെ രചയിതാവും ആന്‍മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന്‍റെ സഹരചയിതാവുമാണ് ജോണ്‍ മന്ത്രിക്കല്‍. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് മഹേഷ് നാരായണന്‍. സംഗീതം ഷാന്‍ റഹ്മാന്‍. 

Follow Us:
Download App:
  • android
  • ios