ആ വേഷം വലിയ അംഗീകാരം, കാരണം വിദ്യാ ബാലന്‍: ജ്യോതിക

സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രമായ തുമാരി സുലുവിന്റെ തമിഴ് റീമേക്കായ ഉംഗള്‍ ജോയില്‍ അഭിനയിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ജ്യോതിക. ചിത്രത്തിലെ വേഷം ചെയ്യാന്‍ അവസരം ലഭിച്ചത് തനിക്ക് വലിയ അംഗീകാരമാണെന്ന് ജ്യോതിക പറഞ്ഞു.

വിദ്യാ ബാലന്റെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. തുമാരി സുലുവാണ് എന്റെ അഭിപ്രായത്തില്‍ മികച്ച സിനിമ. ആ വേഷം ചെയ്യാന്‍ അവസരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു- ജ്യോതിക പറഞ്ഞു. രാധാ മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൊഴി ഒരുക്കിയ സംവിധായകനാണ് രാധാ മോഹന്‍.