കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് കാഷ്‍മോര. ചിത്രത്തില്‍ കിടിലന്‍ ലുക്കിലുള്ള കാര്‍ത്തിയേയാണ് കാണാനാകുക. ഇതുവരെയില്ലാത്ത ഗെറ്റിപ്പിലുള്ള കാര്‍ത്തിയ ഫോട്ടോ ഉള്‍ക്കൊള്ളിച്ച കാഷ്‍മോരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ബാലകുമാരാ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗോകുല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നയന്‍താരയാണ് നായിക. നയന്‍താര രാജകുമാരിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.