ഒകെ കണ്‍മണിക്ക് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമായ കാട്ര് വെളിയിതെ പ്രദര്‍ശനത്തിന്. യുവനിരയിലെ ശ്രദ്ധേയനായ കാര്‍ത്തിയാണ് നായകന്‍. എആര്‍ റഹ്മാന്‍റെ മാസ‍്മരിക സംഗീതവുമായിട്ടാണ് വീണ്ടുമൊരു മണിരത്നം ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുന്നത്. ദുല്‍ക്കര്‍ നായകനായിരുന്ന ഒകെ കണ്‍മണി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മണിരത്നം മാജിക്കുമായി എത്തുന്ന ചിത്രമാണ് കാട്ര് വെളിയിതെ. ബോളിവുഡ് താരം അതിഥി റാവുവാണ് ചിത്രത്തിലെ നായിക.
ദുല്‍ക്കറിനെയും,കാര്‍ത്തിയേയടും നായകന്‍മാരിക്കിയുള്ള ചിത്രമായിരുന്നു മണിരത്നം ഒകെ കണ്‍മണിക്ക് ശേഷം അനൗണ്‍സ് ചെയ്തിരുന്നത്. പല കാരണങ്ങളാല്‍ അത് നടക്കാതിരുന്നതിനെ തുടര്‍ന്നാണ് കാട്ര് വെളിയിതെ തുടങ്ങിയത്.ചിത്രത്തിന്‍റെ പ്രചരണാര്‍ത്ഥം കാര്‍ത്തിയും, അദിതിയും കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടു.
കാശ്മീരിലെ മനോഹരമായ ലോക്കേഷനുകളാണ് ചിത്രത്തിന്‍റെ പ്രത്യേകത. വ്യോമസേനയിലെ പൈലറ്റും കാശ്മീരില്‍ ജോലിക്കെത്തുന്ന യുവഡോക്ടറും തമ്മിലുള്ള പ്രണയമാണ് പ്രമേയം. രവി വര്‍മനാണ് ഛായാഗ്രാഹണം. മദ്രാസ് ടാക്കീസീന്‍റെ ബാനറില്‍ മണിരത്നം തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കേരളത്തില്‍ തമീന്‍സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
