ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍റെ മകള്‍ കല്യാണി. പ്രിയദര്‍ശന് ഇതാ മകളുടെ ഒരു കിടിലന്‍ ജന്മദിന സന്ദേശം. 

സെറ്റുകളില്‍ വലിയ തൊപ്പിയും സണ്‍ഗ്ലാസും വെച്ച് നടന്നിരുന്ന അച്ഛനൊപ്പം സെറ്റുകളിലായിരുന്നു ഞാന്‍ വളര്‍ന്നത്. ആക്ഷന്‍ എന്ന് വിളിച്ച് പറയുന്നതിനിടയിലും സിനിമയെക്കുറിച്ച് എനിക്ക് പഠിപ്പിച്ചുതരുമായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 61 വയസ്സായി. പക്ഷെ, ഒന്നും മാറിയിട്ടില്ല. ജന്മദിനാശംസകള്‍‌ അച്ഛാ.. താങ്കള്‍ 90 ല്‍ അധികം സിനിമകള്‍ ചെയ്തു, പക്ഷെ അവയിലെ ഏറ്റവും ബസ്റ്റ് ക്രിയേഷന്‍ ഞാനാണ്’ – കല്യാണി കുറിച്ചു. 

ഇന്‍സ്റ്റഗ്രാമില്‍ ഒരു പഴയകാല ചിത്രം ഷെയര്‍ ചെയ്തുകൊണ്ടാണ് കല്യാണി അച്ഛനുള്ള ജന്മദിന സന്ദേശം പോസ്റ്റ് ചെയ്തത്.

View post on Instagram