സംവിധായകൻ കമൽ ഫെഫ്ക പ്രസിഡന്‍റ് പദവി രാജിവച്ചു. ചലച്ചിത്ര അക്കാദമി ചെയർമാനായി ചുമലയേറ്റതോടെയാണ് കമലിന്‍റെ രാജി. ഇരട്ടപ്പദവി വഹിക്കരുതെന്ന് ഫെഫ്കയിൽ നിയമമില്ലെങ്കിലും ചലച്ചിത്ര അക്കാദമി ചെയർമാൻ നിഷ്പക്ഷനായിരിക്കണം എന്നതിനാലാണ് രാജിയെന്ന് കമൽ പറഞ്ഞു.