വിനീത് നായകനായി അഭിനയിക്കുന്ന കംബോജിയുടെ ട്രെയിലര്‍ പുറത്തുവിട്ടു. കഥകളിയുടെയും മോഹിനിയാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്ന സിനിമയില്‍ ലക്ഷ്മി ഗോപാലസ്വാമിയാണ് നായിക. വിനോദ് മങ്കരയാണ് സംവിധായകന്‍.

കംബോജിയില്‍ വിനീത് കഥകളി കലാകാരനായും ലക്ഷ്മി ഗോപാലസ്വാമി മോഹിനിയാട്ടം കലാകാരിയായും വേഷമിടുന്നു. 1970ല്‍ മലബാറില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയില്‍ സംഗീതത്തിനും നൃത്തത്തിനും പ്രധാന്യമുണ്ട്. സോന നായര്‍, രചന നാരായണന്‍കുട്ടി എന്നിവരും സിനിമയില്‍ വേഷമിട്ടിരിക്കുന്നു. ഒഎന്‍വി കുറുപ്പ് അവസാനമായി കംബോജിക്ക് വേണ്ടിയാണ് ഗാനമെഴുതിയിരിക്കുന്നത്.