ചെന്നൈ: സിനിമ ലോകത്ത് നിന്ന് പുതിയൊരു വിവാഹമോചന വാര്‍ത്തകൂടി. നടി കനിഹ വിവാഹമോചനം നേടുന്നു എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവ് ശ്യം രാധാകൃഷ്ണനുമായുള്ള കനിഹയുടെ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടായി എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
എന്നാല്‍ ഇതില്‍ ഇതില്‍ വസ്തു വ്യക്തമാക്കാന്‍ കനിഹയുമായി അടുത്ത വൃത്തങ്ങള്‍ തയ്യാറായില്ല. രണ്ടു ദിവസം മുമ്പു ഭര്‍ത്താവിനോട് ഒപ്പം നില്‍ക്കുന്ന ഫോട്ടോ കനിഹ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
2008 ലായിരുന്നു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ ശ്യം രാധകൃഷ്ണനുമായി കനിഹയുടെ വിവാഹം. പഴശ്ശിരാജ, ഭാഗ്യദേവത,സ്പിരിറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായിരുന്നു കനിഹ.
