ബംഗലൂരു: സിനിമരംഗത്തെ പീഡന കഥകള്‍ ഓരോന്നായി പുറത്തുവന്നു കൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിത പുതിയ ആരോപണം കന്നട സിനിമ ലോകത്തു നിന്നാണ്.
കന്നടയിലെ പ്രമുഖ നടന്‍ സുബ്രഹ്മണ്യം പീഡിപ്പിച്ചു എന്ന പരാതിയുമായി യുവതി രംഗത്ത് എത്തിരിക്കുകയാണ്. ബംഗുളൂരു സ്വദേശിയായ യുവതിയാണു ശീതളപാനിയത്തില്‍ മയക്കുമരുന്നു കലര്‍ത്തി സുബ്രഹ്മണ്യം പീഡിപ്പിച്ചു എന്നു പരാതി നല്‍കിരിക്കുന്നത്.
പാര്‍ട്ടിക്ക് എത്തിയ യുവതിക്കാണ് ഇയാള്‍ ശീതളപാനിയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയത് എന്നു പറയുന്നു. വിവാഹം നിശ്ചയിച്ചിരുന്നതിനാല്‍ ആദ്യം പരാതി നല്‍കാന്‍ യുവതി തയാറായില്ല. സംഭവത്തിനു ശേഷം നടന്‍ യുവതിയെ അവഗണിക്കാന്‍ തുടങ്ങിയതോടെ പരാതിയുമായി ഇവര്‍ രംഗത്ത് എത്തുകയായിരുന്നു. പരാതി വന്നതോടെ സുബ്രഹ്മണ്യന്‍ ഒളിവിലാണ്. പോലീസ് ഇയാള്‍ക്കതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
