സെയ്ഫ് അലിഖാൻ - കരീന കപൂർ ദമ്പതികളുടെ മകൻ തൈമുര്‍ അലിഖാന്‍റെ ഒന്നാം ജന്മദിന ആഘോഷ ചിത്രങ്ങൾ വൈറൽ. ഹരിയാനയിലെ പട്ടോഡി കൊട്ടാരത്തിൽ താരദമ്പതികളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടായിരുന്നു ആഘോഷം.
കരീനയുടെ മാതാപിതാക്കളായ രൺദീർ കപൂർ, ബബിത കപൂർ സെയ്ഫിന്റെ മാതാവ് ശർമിള ടാഗോർ, അമൃത അറോറ, കരിഷ്മ കപൂർ തുടങ്ങിയവർ ആഘോഷങ്ങളിൽ പങ്കാളികളായി.
തെയ്മൂർ സെയ്ഫിനും കരീനക്കും അവരുടെ മാതാപിതാക്കൾക്കുമൊപ്പം നിന്ന് ജന്മദിന കേക്ക് മുറിക്കുന്നതും ചിത്രങ്ങളില്‍ കാണാം.
അതിനിടയില്‍ കരീന കപൂറിന്‍റെ ന്യൂട്രീഷനിസ്റ്റ് രുജുത ദിവേകര്‍ തൈമുറിന് നല്‍കിയ സമ്മാനം കാടാണ്. മുംബൈയുടെ അതിര്‍ത്തിപ്രദേശത്ത് സ്ഥിതി ചെയ്യുന്ന സൊനേവ് ഗ്രാമത്തിലാണ് തൈമുറിന്‍റെ കാടുളളത്. 100 ഓളം മരങ്ങളാണ് കാടിലുളളത്.
