സിനിമ രംഗവും ഫെമിനിസവും എന്ന വിഷയത്തില്‍ വലിയ ചര്‍ച്ചയാണ്  അതിനിടെ ബോളിവുഡ് നടി കരീന കപൂറിന്‍റെ പ്രസ്താവനയാണ് ഇപ്പോള്‍ ട്രോളായി മാറുന്നത്

ദില്ലി: സിനിമ രംഗവും ഫെമിനിസവും എന്ന വിഷയത്തില്‍ വലിയ ചര്‍ച്ചയാണ്. അതിനിടെ ബോളിവുഡ് നടി കരീന കപൂറിന്‍റെ പ്രസ്താവനയാണ് ഇപ്പോള്‍ ട്രോളായി മാറുന്നത്. പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടത്തിയ പ്രതികരണമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക തുടക്കം ഇട്ടത്. 

സ്ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്നുവെങ്കിലും താന്‍ ഒരു ഫെമിനിസ്റ്റല്ലെന്ന് കരീന പറഞ്ഞു. ഫെമിനിസ്റ്റ് എന്നാല്‍ ഇതല്ലാതെ എന്താണ് അര്‍ത്ഥമെന്ന് ആരെങ്കിലും അവര്‍ക്കൊന്നു പറഞ്ഞു കൊടുത്തേ. ഇല്ലെങ്കില്‍ ഇതിലും വലിയ മണ്ടത്തരമൊക്കെ കേള്‍ക്കേണ്ടി വരും, എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നത്. 

'ഞാന്‍ തുല്യതയില്‍ വിശ്വസിക്കുന്നു. പക്ഷേ ഞാനൊരു ഫെമിനിസ്റ്റാണെന്ന് പറയുന്നില്ല. എല്ലാത്തിനും മുകളില്‍ ഞാനൊരു മനുഷ്യനാണ്. സെയ്ഫ് അലിഖാന്‍റെ ഭാര്യയെന്ന നിലയില്‍ ഞാനഭിമാനിക്കുന്നു.' കരീന പറഞ്ഞു.