കരീനയെ ട്രോളി ആരാധകര്‍ കരീന അസ്ഥികൂടം പോലെയെന്ന് ചിലര്‍
മുംബൈ: അഭിനയത്തിന്റെ കാര്യത്തില് മാത്രമല്ല ശരീര സംരക്ഷണത്തിന്റെ കാര്യത്തിലും കരീന കപൂര് വളരെ ശ്രദ്ധാലുവാണ്. തൈമൂറിന്റെ ജനനത്തിന് ശേഷം കഠിന വ്യായാമത്തിലൂടെ കരീന സൈസ് സീറോയായി ആരാധകരെ ഞെട്ടിച്ചിരുന്നു.
കരീനയുടെ വര്ക്കൌട്ട് വീഡിയോകളെ പ്രകീര്ത്തിച്ച അതേ ആള്ക്കാര് തന്നെ കരീനയുടെ പുതിയ ഒരു ഫോട്ടോയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കരീനയെ കാണാന് അസ്ഥികൂടം പോലെയുണ്ടെന്നാണ് ചിലരുടെ കമന്റുകള്. സിംഗപ്പൂരില് നടന്ന റാമ്പ് ഷോയില് പങ്കെടുത്തിരുന്നു കരീന. പ്രമുഖ വസ്ത്ര ഡിസൈനറായ മനീഷ് മല്ഹോത്രയുടെ ഡിസൈനിലുള്ള ലഹങ്കയാണ് കരീന അണിഞ്ഞിരുന്നത്.
നടി അമൃത അറോറ താനും കരീനയും ഒന്നിച്ചുള്ള ചിത്രം ഇൻസ്റ്റാഗ്രാമില് പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് താഴെയാണ് കമന്റുകള്. കരീനയെ കാണാന് അസ്ഥികൂടം പോലെയുണ്ടെന്ന് ചിലരും വൃദ്ധയെപ്പോലെയെന്ന് ചിലരും പറയുന്നു. കരീനക്ക് പോഷകക്കുറവാണെന്നും ആഹാരം കഴിക്കാനും നിര്ദേശിച്ചവരുണ്ട്. അതേസമയം അമൃതയെ കാണാന് കൊള്ളാമെന്ന കമന്റും ചിലരും പാസാക്കി.
