രജത് രവിശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മനോഹരമായ ഒരു പ്രണയം കൂടി പറയുന്നുണ്ട്. ട്രെയിലറിന് വൻസ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
കാർത്തിയുടെ ഏറ്റവും പുതിയ ആക്ഷൻ എന്റർടെയിനർ ദേവിന്റെ ട്രെയിലർ പുറത്ത്. രജത് രവിശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം മനോഹരമായ ഒരു പ്രണയം കൂടി പറയുന്നുണ്ട്. ട്രെയിലറിന് വൻസ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കടൈക്കുട്ടി സിംഗത്തിന് ശേഷം കാർത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. സത്യപ്രകാശും സത്യശ്രീ ഗോപാലനും ചേർന്ന ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. താമരൈയുടേതാണ് വരികൾ. രാകുൽപ്രീത് നായികയായി എത്തുന്ന ചിത്രത്തിൽ രമ്യാ കൃഷ്ണൻ, പ്രകാശ് രാജ് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു.

